ഹെർണിയ പരിശോധന-ചികിത്സ ക്യാമ്പ് 15ന് കോയമ്പത്തൂർ: നഗരത്തിലെ ജെം ആശുപത്രിയിൽ ലാപ്രോസ്കോപിക് ഹെർണിയ സർജറിയുടെ സിൽവർ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 15ന് ഹെർണിയ (കുടലിറക്കം) സംബന്ധമായ രോഗമുള്ളവർക്കായി സൗജന്യ പരിശോധന-ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. ആവശ്യമെങ്കിൽ ശസ്ത്രക്രിയയും സൗജന്യമായി ചെയ്തുകൊടുക്കും. 0422 2325200 എന്ന നമ്പറിലോ info@geminstitute.in എന്ന ഇ-മെയിലിലോ ബന്ധപ്പെടണം. അന്താരാഷ്ട്ര ഡയബെറ്റിസ് ആൻഡ് എൻഡോക്രൈൻ സേമ്മളനം കോയമ്പത്തൂരിൽ കോയമ്പത്തൂർ: നാലാമത് അന്താരാഷ്ട്ര ഡയബെറ്റിസ് ആൻഡ് എൻഡോക്രൈൻ സേമ്മളനം (ഡെക്കോൺ -2018) ഏപ്രിൽ 14, 15 തീയതികളിൽ കോയമ്പത്തൂരിൽ നടക്കും. നഗരത്തിലെ ലെ മെറിഡിയൻ ഹോട്ടൽ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം പ്രതിനിധികൾ പെങ്കടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. സുരേഷ് ദാമോദരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.