പൊതുസമ്മേളനം നാളെ

പാലക്കാട്: ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി 'നിരോധനങ്ങളുടെ കാലത്തെ അംബേദ്കറുടെ ഇന്ത്യ' എന്ന പ്രമേയത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം സംഘടിപ്പിക്കുന്ന പൊതുസമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, ജില്ല പ്രസിഡൻറ് എസ്.പി. അമീര്‍ അലി, ജില്ല സെക്രട്ടറി കെ.പി. അശ്‌റഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.