വിഷു വരവായി; ഇക്കോ ഷോപ്പിന് പ്രിയമേറുന്നു

കല്ലടിക്കോട്: ഗ്രാമീണ മേഖലയിൽ വിഷു ആഘോഷനാളുകൾ വരവായതോടെ കൃഷിഭവനുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിന് പ്രിയമേറുന്നു. വിഷരഹിത പച്ചക്കറികൾക്കും പഴങ്ങൾക്കും കർഷകർക്കും അത് വാങ്ങിക്കുവാനെത്തുന്നവർക്കും ഗുണകരമായ പൊതുവിപണിയാണ് കല്ലടിക്കോട് കനാൽ ജങ്ഷനിൽ കരിമ്പ ഗ്രാമപഞ്ചായത്തിലെ പച്ചക്കറി ക്ലസ്റ്റർ നേതൃത്വം നൽകുന്ന ഇക്കോ ഷോപ് വഴി സാധ്യമാവുന്നത്. അതിർത്തികടന്ന് പൊതുവിപണിയിലെത്തുന്ന കീടനാശിനി ഉപയോഗിച്ച് ഉൽപാദിപ്പിച്ച പച്ചക്കറിയും പഴവർഗങ്ങളും വാങ്ങിച്ച് രോഗികളാവുന്ന സാഹചര്യം കൂടി ഇക്കോ ഷോപ്പുകൾ വന്നതോടെ ഒഴിവാക്കാനാവും. പഴമയും പുതുമയും നിറഞ്ഞ കാർഷിക വിപണിയാണ് ഇക്കോ ഷോപ്പുകളുടെ പ്രത്യേകത. കൂവപ്പൊടി, പലവ്യഞ്ജനങ്ങൾ, ശുദ്ധമായ തേൻ, സുരക്ഷിത കൃഷിക്ക് ആവശ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ, വളങ്ങൾ എന്നിവ കരിമ്പ ഗ്രാമപഞ്ചായത്തിലെ കർഷക കൂട്ടായ്മയായ കരിമ്പ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് െഡവലപ്മ​െൻറ് സൊസൈറ്റി നേതൃത്വം നൽകുന്ന ഇക്കോ ഷോപ്പിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.