ഒറ്റപ്പാലം

ഫോട്ടോഗ്രഫി പരിശീലനം 17ന് : താലൂക്ക് പ്രസ് ഫോറം, പ്രമുഖ കാമറ കമ്പനിയുടെ സഹകരണത്തോടെ ഒരുക്കുന്ന ഡിജിറ്റൽ ഫോട്ടോഗ്രഫി പരിശീലനം ഏപ്രിൽ 17ന് രാവിലെ 10 മുതൽ കൊട്ടാരം ഹോട്ടലിൽ നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് സൗജന്യമായി നൽകുന്ന ഏകദിന പരിശീലനം. ഫോൺ: 9447016688. നാണയമേള ഉദ്‌ഘാടനം : വിഷുവിനോടുബന്ധിച്ച് കോഓപറേറ്റിവ് അർബൻ ബാങ്ക് ഇടപാടുകാർക്കായി സംഘടിപ്പിച്ച 'നാണയമേള -2018' മുൻ എം.എൽ.എ എം. ഹംസ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ പി.എം. ദേവദാസ് അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ പ്രഫ. എ. ശിവരാമൻ സംസാരിച്ചു. ജനറൽ മാനേജർ ടി. ഗോപിനാഥൻ സ്വാഗതവും ഡയറക്ടർ കെ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.