മോദിയും പിണറായിയും ഭരിക്കുന്നത് കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്തൽ എളുപ്പമാക്കും ^എം.എം. ഹസൻ

മോദിയും പിണറായിയും ഭരിക്കുന്നത് കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്തൽ എളുപ്പമാക്കും -എം.എം. ഹസൻ പാലക്കാട്: കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഭരിക്കുന്നത് കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്തൽ എളുപ്പമാക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. രാജ്യത്ത് കോൺഗ്രസിന് അധികാരത്തിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ബി.ജെ.പി ദുർബലമാകുകയും കോൺഗ്രസ് ശക്തിപ്പെടുകയും ചെയ്തു. വർഗീയ ഫാഷിസ്റ്റ് ശക്തികളെ നേരിടാനും പരാജയപ്പെടുത്താനും കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് മലമ്പുഴ, പാലക്കാട്, ചിറ്റൂർ നിയോജക മണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കാൻ അർഹതയുള്ള ഏക പാർട്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ പറഞ്ഞു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, ബെന്നി െബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, മുൻ എം.പി വി.എസ്. വിജയരാഘവൻ, ഡി.സി.സി മുൻ ജില്ല പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, മുൻ എം.എൽ.എമാരായ കെ. അച്യുതൻ, സി.പി. മുഹമ്മദ്, പ്രഫ. കെ.എ. തുളസി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി. ബാലഗോപാൽ എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവദാസ് സ്വാഗതം പറഞ്ഞു. കോങ്ങാട്: മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുമ്പോൾ പിണറായി സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് കെ.പി.സി.സി.പ്രസിഡൻറ് എം.എം. ഹസൻ. ജനമോചന യാത്രക്ക് കോങ്ങാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ യോഗം രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി െബഹനാൻ ഉദ്ഘാടനം ചെയ്തു. എൻ. ദിവാകരൻ അധ്യക്ഷത വഹിച്ചു. സജി ജോസഫ്, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, എ. രാമസ്വാമി, വി.എസ്. വിജയരാഘവൻ, പി. ബാലചന്ദ്രൻ, സി. ചന്ദ്രൻ, സി. അച്യുതൻ, ആൻറണി മതിപ്പുറം, സി.എൻ. ശിവദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.