ടീൻ ഇന്ത്യ കൗമാര സമ്മേളനം 15, 16 തീയതികളിൽ

മലപ്പുറം: കൗമാരക്കാരുടെ സംഘടനയായ ടീൻ ഇന്ത്യയുടെ സംസ്ഥാന സമ്മേളനം ഏപ്രിൽ 15, 16 തീയതികളിൽ മലപ്പുറത്ത് നടക്കും. 15ന് രാവിലെ ഒമ്പതിന് വിദ്യാനഗർ പബ്ലിക് സ്കൂളിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ പെങ്കടുക്കും. മുഖ്യരക്ഷാധികാരി എം.െഎ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ് എന്നിവർ പെങ്കടുക്കും. 16ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. 16ന് വൈകീട്ട് മൂന്നിന് ഘോഷയാത്ര ആരംഭിക്കും. നാലിന് മലപ്പുറം േകാട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ പൊതുസമ്മേളനം സ്റ്റുഡൻറ് സർക്കിൾ അഖിലേന്ത്യ രക്ഷാധികാരി എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. മജീഷ്യൻ ഗോപിനാഥ് മുതുകാട്, കലക്ടർ അമിത്മീണ, എം.െഎ. അബ്ദുൽ അസീസ്, നഹാസ് മാള എന്നിവർ പെങ്കടുക്കും. കലാസന്ധ്യയോടെ അവസാനിക്കും. വാർത്തസേമ്മളനത്തിൽ ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻ വി.എ. ജവാദ് എറണാകുളം, വൈസ് ക്യാപ്റ്റൻ ടി.കെ. അഫ്നാൻ പാലക്കാട്, നദ ഫാത്തിമ മലപ്പുറം, വഹീദ ജാസ്മിൻ, ജലീൽ മോങ്ങം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.