പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം ^ചെന്നിത്തല

പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം -ചെന്നിത്തല പട്ടാമ്പി: ലോക്കപ്പ് മർദനങ്ങളും കൊലപാതകങ്ങളും വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി ജനമോചനയാത്രക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ വന്നതിന് ശേഷമുള്ള ആറാമത്തെ ലോക്കപ്പ് കൊലപാതകമാണ് വാരാപ്പുഴയിൽ നടന്നത്. പൊലീസ് സ്റ്റേഷനിൽ പോയാൽ ജീവനോടെ തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയാണ്. ലോക്കപ്പുകൾ കൊലയറകളായി. രണ്ടുവർഷത്തിനകം 23 രാഷ്ട്രീയ കൊലപാതകം നടന്നു. പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ പാലക്കാട്ട് യുവാവ് തൂങ്ങിമരിച്ചു. ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അരങ്ങ് തകർക്കുന്നു. സുരക്ഷഭടന്മാരുടെ സംരക്ഷണത്തിൽ നരേന്ദ്ര മോദി നടത്തുന്ന ഉപവാസം ഗാന്ധിജിയുടെ ആശയത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഭരണഘടന സ്ഥാപനങ്ങളുടെ പവിത്രത നശിപ്പിച്ചും നോട്ട് നിരോധിച്ചും കേന്ദ്ര സർക്കാർ ജനജീവിതം ദുസ്സഹമാക്കുന്നതായും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.