'പാഠശാല' കഥാസമാഹാരം പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി അസി. രജിസ്ട്രാർ എം.ബി. കുഞ്ഞികൃഷ്ണൻ രചിച്ച പാഠശാല കഥാസമാഹാരം പ്രകാശനം ചെയ്തു. കെ. സുബ്രഹ്മണ്യൻ, മുൻ സിൻഡിക്കേറ്റ് അംഗംകൂടിയായ കെ. വിശ്വനാഥിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കുഞ്ഞികൃഷ്ണ‍​െൻറ മൂന്നാമത്തെ കഥാസമാഹാരമാണിത്. കോഴിക്കോട് ലിപി പബ്ലിക്കേഷനാണ് പ്രസിദ്ധീകരണം. ചടങ്ങിൽ ടി. ബിജു അധ്യക്ഷത വഹിച്ചു. എസ്. പത്മജ പുസ്തകം പരിചയപ്പെടുത്തി. ചേമ്പിൽ വിവേകാനന്ദൻ, വിനോദ് നീക്കാമ്പുറത്ത്, മനോഹരൻ, വി.പി. രാമകൃഷ്ണൻ, അജീഷ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.