വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ആക്രമിക്കാൻ ശ്രമം; ഒരാൾ അറസ്​റ്റിൽ

കല്‍പകഞ്ചേരി: വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. സുലൈഖയോട് അപമര്യാദയായി പെരുമാറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ വളവന്നൂര്‍ പറോട്ടക്കല്‍ കുറിയേടത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അബൂബക്കറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗും പ്രതിയെ ലീഗ് സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് സി.പി.എമ്മും കടുങ്ങാത്തുകുണ്ടില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.