ടാബുലേഷൻ ക്യാമ്പ് മാറ്റിയത് മൂല്യനിർണയം ബഹിഷ്കരിച്ചതിലെ പകപോക്കാനെന്ന്

മഞ്ചേരി: മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരണ സമരം നടത്തിയവരോടുള്ള പ്രതികാരമായാണ് ടാബുലേഷൻ ക്യാമ്പുതന്നെ എടുത്തുമാറ്റിയെതന്ന് ആക്ഷേപം. ഹയർ സെക്കൻഡറി മേഖലയെ ഹൈസ്കൂളുമായി ലയിപ്പിക്കുന്നതിനെതിരെ ഏപ്രിൽ 11നായിരുന്നു സമരം. തൃശൂർ ജില്ലയിലെ 10 അധ്യാപകർ പങ്കെടുത്തുവരുന്ന ടാബുലേഷൻ ക്യാമ്പാണ് പ്രത്യേക ഉത്തരവിലൂടെ മാറ്റി സമീപത്തെ മറ്റൊരു സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്യാമ്പുമായി ലയിപ്പിച്ചത്. ഏപ്രിൽ 11ന് നടന്ന മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരണത്തിൽ ഇടത് അധ്യാപക സംഘടനകളല്ലാത്തവരെല്ലാം ഉൾപ്പെട്ടിരുന്നു. ഹയർ സെക്കൻഡറിയിലെ മുക്കാൽഭാഗം അധ്യാപകരും സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. പരീക്ഷാഫലം വൈകിയാൽ ഉത്തരവാദി ഹയർ സെക്കൻഡറി ഡയറക്ടറും പരീക്ഷ സെക്രട്ടറിയും ആയിരിക്കുമെന്നും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.