തൊഴിലുറപ്പ് പദ്ധതി: ഏലംകുളം പഞ്ചായത്തിന് രണ്ടാം സ്ഥാനം

ഏലംകുളം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2017-18 സാമ്പത്തിക വർഷത്തെ മികച്ച പ്രകടനം നടത്തിയ ഗ്രാമപഞ്ചായത്തുകളിൽ ഏലംകുളത്തിന് രണ്ടാം സ്ഥാനം. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തലത്തിലാണ് മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഏലംകുളത്തെ തെരഞ്ഞെടുത്തത്. ബ്ലോക്ക് തലത്തിൽ മികച്ച ടാറ്റാ എൻട്രി ഓപറേറ്ററായി ഏലംകുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരി ദിവ്യയെയും തെരഞ്ഞെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിശ, ഡാറ്റാ എൻട്രി ഓപറേറ്റർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉപഹാരം നൽകി ആദരിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, വി.ഒ. സുമയ്യ, തൊഴിലുറപ്പ് എൻജിനീയർ ശശി പ്രഭ, വിദ്യ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.