വീട്ടുമുറ്റത്ത്​ നിർത്തിയിട്ട ബൈക്കിന്​ അജ്ഞാതർ തീയിട്ടു

കൊളത്തൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. വീടി​െൻറ വാതിലും കത്തിനശിച്ചു. വറ്റല്ലൂർ നെച്ചിക്കുത്ത് പറമ്പ് കുയിലൻ റഫീഖി​െൻറ ബൈക്കിനാണ് അജ്ഞാതസംഘം തീയിട്ടത്. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് വീട്ടിൽ ഉറങ്ങിക്കിടന്നവർ തീപിടിച്ച വിവരം അറിയുന്നത്. ഉടൻ പുറത്തിറങ്ങി സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ തീയണച്ചു. പ്രദേശത്ത് കഴിഞ്ഞദിവസം റഫീഖി​െൻറ നേതൃത്വത്തിൽ നേർച്ചയും അന്നദാനവും നടന്നിരുന്നു. ഇതിലുള്ള വിരോധം തീർക്കാനാണ് തീയിട്ടതെന്ന് യുവാവ് കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേർച്ച നടത്തിയാൽ വീടിന് തീയിടുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി. കൊളത്തൂർ എസ്.െഎയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് േഫാറൻസിക് വിദഗ്ധരും പരിശോധനക്കെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.