കാഴ്​ച പരിമിതരുടെ ക്രിക്കറ്റ്​: മലപ്പുറം ജേതാക്കൾ

പെരിന്തൽമണ്ണ: കേരള ഫെഡേറഷൻ ഒാഫ് ദ ൈബ്ലൻഡും ജില്ല ക്രിക്കറ്റ് അസോസിയേഷനും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച കാഴ്ച പരിമിതിയുള്ളവരുടെ ക്രിക്കറ്റ് ടൂർണമ​െൻറിൽ മലപ്പുറം ജേതാക്കളായി. കാസർകോട് റെയിൻബോ സ്റ്റാർസ് രണ്ടാം സ്ഥാനം നേടി. മലബാർ മേഖല അടിസ്ഥാനത്തിലുള്ള മത്സരത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട്, കാസർകോട് ടീമുകൾ പെങ്കടുത്തു. മുൻ ഇന്ത്യൻ താരം വി.എ. ജഗദീഷ് േട്രാഫികൾ സമ്മാനിച്ചു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഷൗക്കത്ത് ഉസ്മാൻ, എസ്. ഹരിദാസ്, പ്രതീപ് കുമാർ, കേരള ഫെഡേറഷൻ ഒാഫ് ദ ൈബ്ലൻഡ് ജില്ല പ്രസിഡൻറ് അബ്ദുൽ അസീസ്, എസ്. രാമദാസ്, പി. മഹേഷ്, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.