ദേശീയപാത: എ.ആർ നഗറിലെ അലൈൻമെൻറ്​ പുനഃപരിശോധിക്കണം ^സര്‍വകക്ഷി യോഗം

ദേശീയപാത: എ.ആർ നഗറിലെ അലൈൻമ​െൻറ് പുനഃപരിശോധിക്കണം -സര്‍വകക്ഷി യോഗം വേങ്ങര: എ.ആർ നഗറിലെ അലൈൻമ​െൻറ് പുനഃപരിശോധിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാൻ മന്ത്രിമാരും എം.എൽ.എമാരും എ.ആർ നഗർ പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. നിലവിലുള്ള റോഡും ഇരുപാർശ്വങ്ങളും പ്രയോജനപ്പെടുത്തി തികയാതെ വരുന്ന ഭൂമിമാത്രം രണ്ട് വശങ്ങളിലും ഏറ്റെടുക്കുന്ന വിധം അലൈൻമ​െൻറ് മാറ്റണം. നഷ്ടപരിഹാരത്തിന് പുറമെ റീ ഹാബിലിറ്റേഷൻ പാക്കേജ് കൂടി നടപ്പാക്കുക, ഉദ്ദേശിക്കുന്ന പാക്കേജും മറ്റു കാര്യങ്ങളും സുതാര്യമാക്കുവാൻ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും സര്‍ക്കാര്‍ മുമ്പാകെ വെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.