എം.എസ്.എഫ് നേതൃക്യാമ്പിന് നാളെ തുടക്കം

പെരിന്തല്‍മണ്ണ: ജില്ല എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃ ക്യാമ്പ് വെള്ളിയാഴ്ച മുതല്‍ 15 വരെ വേങ്ങൂര്‍ എം.ഇ.എ എൻജിനീയറിങ് കോളജില്‍ നടക്കും. 500 പ്രതിനിധികളാണ് മൂന്നുദിന ക്യാമ്പില്‍ പങ്കെടുക്കുകയെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തെ സെഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും സമാപന സംഗമം സാദിഖലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ടി.പി. ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി. അഹമ്മദ് സഹീർ, ട്രഷറര്‍ നിസാജ് എടപ്പറ്റ, വൈസ് പ്രസിഡൻറ് സലാം മണലായ, സാദിഖ് കൂളമഠത്തില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.