പി.എസ്.സി പരിശീലനം

മലപ്പുറം: മലപ്പുറം മഅ്ദിൻ അക്കാദമിക്ക് കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നാലുമാസം ധനസഹായത്തോടെയുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാറി​െൻറ ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ളതാണ് പദ്ധതി. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസം 2500 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും. വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയുള്ളവരും മുൻകാലങ്ങളിൽ ഏതെങ്കിലും മന്ത്രാലയത്തി​െൻറ ധനസഹായം സ്വീകരിക്കാത്തവരുമായ മുസ്‌ലിം, ക്രിസ്റ്റ്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പൊതുഅവധി ദിവസങ്ങളും പ്രത്യേക അവധി ദിവസങ്ങളുമൊഴികെയുള്ള ദിനങ്ങളിൽ രാവിലെ ഒമ്പതുമുതൽ നാലുമണിക്കൂർ വീതമാണ് ക്ലാസ്. www.madinpoly.com വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകർപ്പ് 'പ്രിൻസിപ്പൽ, മഅ്ദിൻ പോളിടെക്‌നിക് കോളജ്' പേരിൽ മലപ്പുറത്ത് മാറാവുന്ന 300 രൂപയുടെ ഡി.ഡി സഹിതം 'പ്രിൻസിപ്പൽ, മഅ്ദിൻ പോളിടെക്‌നിക് കോളജ്, മേൽമുറി പോസ്റ്റ്, മലപ്പുറം, കേരള -676517' വിലാസത്തിൽ ഏപ്രിൽ 23ന് മുമ്പ് ലഭിക്കുന്ന രീതിയിൽ അയക്കുക. ഫോൺ: 9526929444.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.