പൊള്ളാച്ചി സ്​റ്റേഷന്​ സമീപം റെയിൽപാളത്തിൽ സ്​ഫോടനം

കോയമ്പത്തൂർ: പൊള്ളാച്ചിക്കടുത്ത് റെയിൽപാളത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഉൗർജിതം. ബുധനാഴ്ച ഉച്ചക്ക് 12.30ന് പൊള്ളാച്ചി റെയിൽവേ സ്റ്റേഷന് ഒരു കിലോമീറ്ററകലെയായി മധുര-കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ കടന്നുപോകവെയാണ് പാളത്തിൽ സ്ഫോടനമുണ്ടായത്. ശബ്ദം കേട്ട എൻജിൻ ഡ്രൈവർ പൊള്ളാച്ചി റെയിൽവേ പൊലീസിൽ അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു. സ്ഥലത്ത് വെടിമരുന്നി​െൻറ അംശമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. അട്ടിമറി ശ്രമമാണെന്നും പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.