മുസ്​ലിം ലീഗ് പഞ്ചായത്ത് സമ്മേളനം

മേലാറ്റൂർ: മുസ്ലിം ലീഗ് 70ാം വാർഷികാഘോഷ ഭാഗമായി എടപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ചതുർദിന പഞ്ചായത്ത് സമ്മേളനം 16 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും. 16ന് വൈകീട്ട് ഏഴിന് ആഞ്ഞിലങ്ങാടിയിൽ ജില്ല സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. 17ന് രാവിലെ 10ന് ഏപ്പിക്കാട്ട് തൊഴിലാളി സംഗമവും വൈകീട്ട് ഏഴിന് എടപ്പറ്റയിൽ വിദ്യാർഥി യുവജന സമ്മേളനവും നടക്കും. തുടർന്ന് രാത്രി ഒമ്പതിന് ഇശൽ നിലാവ് അരങ്ങേറും. ബുധനാഴ്ച വൈകീട്ട് മൂന്നിന് വനിത സംഗമം, വൈകീട്ട് ഏഴിന് പ്രവാസി സംഗമം എന്നിവ നടക്കും. വ്യാഴാഴ്ച വൈകീട്ട് ഏപ്പിക്കാട് പ്രകടനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.