കെ.എസ്​.ആർ.ടി.സി: രണ്ടാംഘട്ട പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ മാർച്ചിലെ പെൻഷൻ വിതരണം തുടങ്ങി. സഹകരണ കൺസോർട്ടിയത്തി​െൻറ സഹായത്തോടെയുള്ള രണ്ടാംഘട്ട പെൻഷൻ വിതരണമാണിത്. ബുധനാഴ്ച ഉച്ചയോടെയാണ് തുക അക്കൗണ്ടിെലത്തിയതെന്ന് പെൻഷൻകാരുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കി. തുക ജില്ല സഹകരണ ബാങ്കുകള്‍ക്ക് െചാവ്വാഴ്ച കൈമാറിയിരുന്നു. ആദ്യഘട്ടത്തിലെ പെന്‍ഷന്‍വിതരണത്തിലുണ്ടായ ഇരട്ടിപ്പുകൾ ഇനിയും പരിഹരിച്ചിട്ടില്ല. 14 പേര്‍ ഇരട്ടിത്തുക വാങ്ങിയതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പെന്‍ഷന്‍ നല്‍കിയവരുടെ പട്ടിക ഇതുവരെ സഹകരണവകുപ്പ് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.