​ൈപ്രമറി ഡയറക്ടറേറ്റ് രൂപവത്​കരിക്കണം ^കെ.പി.പി.എച്ച്.എ

ൈപ്രമറി ഡയറക്ടറേറ്റ് രൂപവത്കരിക്കണം -കെ.പി.പി.എച്ച്.എ മലപ്പുറം: പ്രാഥമിക വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ ൈപ്രമറി ഡയറക്ടറേറ്റ് രൂപവത്കരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പ്രധാനാധ്യാപക തസ്തിക ക്ലാസ് എണ്ണത്തിന് പുറമെയാക്കണം. ഉച്ചഭക്ഷണ ചുമതലയിൽനിന്ന് അവരെ ഒഴിവാക്കണം. പ്രമോഷൻ ലഭിക്കുന്ന പ്രധാനാധ്യാപകരുടെ നിയമനാംഗീകാരം വൈകിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി. േപ്രമാനന്ദൻ (പ്രസി.), ജി. സുനിൽകുമാർ (ജന. സെക്ര.), കെ.പി. പോളി (ട്രഷ.), പി. കൃഷ്ണപ്രസാദ് (ജോ. സെക്ര.), എം.ഐ. അജികുമാർ, പി. ബാലസുബ്രഹ്മണ്യൻ, ഉമ്മർ പാലഞ്ചേരി (വൈസ് പ്രസി.), പി. പുരുഷോത്തമൻ, എം.ഐ. ആൻറണി, എസ്. നാഗദാസ് (അസി. സെക്ര.). വനിതാഫോറം ഭാരവാഹികൾ: ഇ.എം. പത്മിനി (ചെയർപേഴ്സൻ), കെ.പി. റംലത്ത് (കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.