സന്തോഷ്‌ ട്രോഫി ടീം സര്‍വകലാശാലയില്‍ ബൂട്ടണിയും

തേഞ്ഞിപ്പലം: 14 വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ്‌ ട്രോഫി നേടിയ കേരള ടീം ഏപ്രില്‍ 13ന് കാലിക്കറ്റ് സര്‍വകലാശാലയിൽ ബൂട്ടണിയുന്നു. സ്വീകരണ ഭാഗമായാണിത്. ടീമിനോട് ഏറ്റുമുട്ടുക പഴയകാല താരങ്ങളാണ്. മുന്‍ അന്താരാഷ്ട്ര, ദേശീയ, യൂനിവേഴ്‌സിറ്റി താരങ്ങള്‍ പങ്കെടുക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര വൈകീട്ട് നാലിന് കോഹിനൂര്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കും. 5.30ന് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് സ്വീകരണച്ചടങ്ങ്. വാര്‍ത്തസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, കെ.കെ. ഹനീഫ, ഡോ. സി.എല്‍. ജോഷി, ഡോ. സി. അബ്ദുല്‍ മജീദ്, ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.