വി.ടി. ബൽറാമിനെതിരായ പ്രതിഷേധം; കൂടല്ലൂരിൽ സംഘർഷം

പൊലീസുകാരനെ പരിക്കേൽപ്പിച്ചതിന് എം.എൽ.എയുടെ ഡ്രൈവർക്കെതിരെ കേസ് ആനക്കര: വി.ടി. ബൽറാം എം.എൽ.എക്കെതിരായ സി.പി.എം പ്രതിഷേധത്തെത്തുടർന്ന് കൂടല്ലൂരിൽ സംഘർഷം. ക്ഷീരോൽപാദക സഹകരണസംഘത്തി​െൻറ ചടങ്ങിന് ചൊവ്വാഴ്ച രാവിലെ 11.50ന് എം.എൽ.എ എത്തിയപ്പോഴാണ് സംഭവം. കരിെങ്കാടി കാണിക്കാനെത്തിയ സി.പി.എം പ്രവർത്തകരെ തൃത്താല എസ്.ഐ കൃഷ്ണൻ കെ. കാളിദാസി​െൻറ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇൗസമയം അകമ്പടി വാഹനത്തിന് പിറകിലായി വേഗതയിൽ എം.എൽ.എയുടെ വാഹനമെത്തി. സമരക്കാരെ തടഞ്ഞ തൃത്താല സ്റ്റേഷനിലെ സി.പി.ഒ രാജേഷി​െൻറ തോളിൽ വാഹനംതട്ടി. ഇടിയുടെ ആഘാതത്തിൽ വാഹനത്തി​െൻറ ഇടതുവശത്തെ കണ്ണാടി താഴെ വീണു. എന്നാൽ, സി.പി.എമ്മുകാർ കാറിന് നേരെ അക്രമം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി റോഡിൽ കുത്തിയിരുന്നു. ഇതിനെതിരെ സി.പി.എം രംഗത്തുവന്നതോടെ പ്രശ്നം രൂക്ഷമായി. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തതായും പൊലീസുകാരന് പരിക്കേറ്റതിൽ എം.എൽ.എയുടെ ഡ്രൈവർക്കെതിരെ കേസെടുത്തതായും തൃത്താല എസ്.ഐ അറിയിച്ചു. എം.എൽ.എയുടെ കാറി​െൻറ കണ്ണാടി പൊലീസുകാര​െൻറ ദേഹത്ത് തട്ടി താഴെവീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.