കുന്തിപ്പുഴ സഫീർ വധം: ഗൂഢാലോചനക്കാർ വലക്ക് പുറത്ത്

മണ്ണാർക്കാട്: കുന്തിപ്പുഴ വരോടൻ വീട്ടിൽ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ 45 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാനായില്ല. സംഭവത്തി​െൻറ സൂത്രധാരന്മാരെ ഇപ്പോഴും പിടികൂടാൻ കഴിയാത്തതാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് താമസം നേരിടാൻ കാരണം. ഫെബ്രുവരി 25നാണ് കോടതിപ്പടിയിലെ കടയിൽ യൂത്ത് ലീഗ് പ്രവർത്തകനായ സഫീർ കൊല്ലപ്പെട്ടത്. രാഷ്ട്രീയമായി ഏറെ വിവാദത്തിനിടയാക്കിയ സംഭവമായിരുന്നു ഇത്. 10 പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രതികളെ പിടികൂടാനുള്ളത്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. നിരവധി പ്രതിഷേധ സമരങ്ങൾക്കൊടുവിൽ ഷൊർണൂർ ഡിവൈ.എസ്.പി വിളിച്ചുചേർത്ത സർവ കക്ഷിയോഗത്തിൽ 45 ദിവസത്തിനകം സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ പിടികൂടി കുറ്റപത്രം സമർപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച സബ് മിഷന് മറുപടിയായി മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.