ചെങ്ങണാംകുന്ന് ​െറഗുലേറ്റര്‍ നവംബറിൽ കമീഷൻ ചെയ്യുമെന്ന്​ എം.എൽ.എമാർ

പട്ടാമ്പി: ഓങ്ങല്ലൂര്‍ ചെങ്ങണാംകുന്ന് െറഗുലേറ്റര്‍ നവംബറിൽ കമീഷൻ ചെയ്യുമെന്നും 80 ശതമാനം നിർമാണപ്രവൃത്തി പൂർത്തിയായെന്നും സ്ഥലം സന്ദർശിച്ച മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, യു.ആർ. പ്രദീപ് എം.എല്‍.എ എന്നിവർ പറഞ്ഞു. പട്ടാമ്പി െഗസ്റ്റ് ഹൗസില്‍ ജലസേചനവകുപ്പ് അധികൃതരുടെ അവലോകന യോഗത്തിന് ശേഷമാണ് എം.എൽ.എമാർ സ്ഥലം സന്ദർശിച്ചത്. ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കേണ്ട നിര്‍മാണം വൈകിയതോടെയാണ് യോഗം വിളിച്ചത്. പദ്ധതിയുടെ 80 ശതമാനം പണി പൂര്‍ത്തിയായതായി അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ക്രീറ്റ് പണിയടക്കമുള്ള വര്‍ക്കും ഷട്ടറുകളും മോട്ടോറുകളും സ്ഥാപിക്കുന്ന മെക്കാനിക്കല്‍-ഇലക്ട്രിക്കല്‍ പണികളും ഇനിയും നടക്കേണ്ടതുണ്ട്. ജൂണില്‍ മഴ തുടങ്ങിയാല്‍ മെക്കാനിക്കല്‍ പണികള്‍ തുടങ്ങാനാവില്ല. എല്ലാ 10 ദിവസം കൂടുമ്പോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതിയുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. െറഗുലേറ്ററി​െൻറ അടിവശത്തെ കോണ്‍ക്രീറ്റിങ് പണി കഴിഞ്ഞാല്‍ താല്‍ക്കാലികമായി വെള്ളം സംഭരിക്കാനാവും. പുഴയിലെ ഒഴുക്ക് അവസാനിച്ചാല്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന പണികള്‍ തുടങ്ങാനും എം.എല്‍.എമാര്‍ നിർദേശിച്ചു. യോഗത്തില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷാര്‍ പറമ്പില്‍, ജലസേചന വകുപ്പ് ഡിവിഷനല്‍ എൻജിനീയര്‍ ജയശ്രീ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരായ എ. നാരായണന്‍, ഗീവര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ചിത്രം: mohptb 106 ഓങ്ങല്ലൂര്‍ ചെങ്ങണാംകുന്ന് െറഗുലേറ്റര്‍ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, ചേലക്കര എം.എല്‍.എ യു.ആർ. പ്രദീപ് എന്നിവർ സ്ഥലം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.