മികവുത്സവം

വളാഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി കൊട്ടാരം മോഡൽ എൽ.പി സ്കൂളി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കിഴക്കേക്കര അംഗൻവാടി അങ്കണത്തിൽ നടന്ന പരിപാടി വളാഞ്ചേരി നഗരസഭ കൗൺസിലർ റഹ്മത്ത് ശിഹാബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നാസർ കൊട്ടാരം അധ്യക്ഷത വഹിച്ചു. കെ.വി. നദീറ, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പീറ്റർ ചാക്കോ സ്വാഗതവും ടി. മൊയ്തൂട്ടി നന്ദിയും പറഞ്ഞു. 'അരയൻ കടപ്പുറം സംഘർഷഭൂമിയാക്കാനുള്ള ലീഗ് ശ്രമം ഉപേക്ഷിക്കണം' കൂട്ടായി: അരയൻ കടപ്പുറത്തെ സംഘർഷഭൂമിയാക്കാനുള്ള മുസ്ലിം ലീഗ് ശ്രമം ഉപേക്ഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഏകപക്ഷീയമായ ആക്രമണമാണ് ലീഗ് പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും നിരവധി വീടുകൾ തകർക്കുകയും നിരവധി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും അവർ ആരോപിച്ചു. പ്രതികളായ ലീഗ് പ്രവർത്തകരെ ഉടൻ പിടികൂടണമെന്ന് ആക്രമണത്തിനിരയായവരെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളായ പി. മുനീർ, ടി. സുധീഷ്, കെ.പി. ഷാജിത്ത്, വി.കെ. തുഫൈൽ, ഇ. ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.