​െഎ.പി.എൽ മൈതാനത്തേക്ക്​ ചെരിപ്പേറ്​; ആറുപേർ അറസ്​റ്റിൽ

കോയമ്പത്തൂർ: ചൊവ്വാഴ്ച രാത്രി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ചെരിപ്പേറ്. സംഭവവുമായി ബന്ധപ്പെട്ട് നാം തമിഴർ കക്ഷി പ്രവർത്തകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൈതാനത്ത് ചെന്നൈ സൂപ്പർ കിങ്സ് താരമായ ജഡേജ നിന്നിരുന്ന ഭാഗത്താണ് ചെരിപ്പ് വന്നുവീണത്. ഇതേതുടർന്ന് രണ്ടുമിനിറ്റ് കളി തടസ്സെപ്പട്ടുവെങ്കിലും തുടർന്നു. മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ ധരിച്ചിരുന്ന ബനിയനുകൾ വീശിയെറിഞ്ഞാണ് മൈതാനത്തേക്ക് ചെരിപ്പേറ് നടത്തിയത്. സംഭവത്തെ തുടർന്ന് ഗാലറികളിൽ സുരക്ഷ ശക്തിപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.