ചേളാരിയിലെ ഗതാഗതക്കുരുക്കിൽ വട്ടം കറങ്ങി സർവേ ഉദ്യോഗസ്ഥരും യാത്രക്കാർ

വള്ളിക്കുന്ന്: ചൊവ്വാഴ്ച രാവിലെ മുതൽ ചേളാരിയിൽ ആരംഭിച്ച ഗതാഗതക്കുരുക്കിൽ ദേശീയപാത സർവേ ഉദ്യോഗസ്ഥരും യാത്രക്കാരും വലഞ്ഞു. സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്ക് പതിവായ ജങ്ഷനിൽ കാലിച്ചന്തയുടെ ദിവസമായ ചൊവ്വാഴ്ച ഗതാഗത തടസ്സം രൂക്ഷമായി. പൊലീസ് ബസുകളും അനുബന്ധ വാഹനങ്ങളും റോഡി​െൻറ വശങ്ങളിൽ നർത്തിയിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. കുരുക്കിൽ അകപ്പെട്ട ബസുകളെ മറികടന്ന് ഒരേസമയം രണ്ടുബസുകൾ ഒരേ ഭാഗത്ത് നിർത്തിയതും പ്രശ്നമായി. ഇതിനിടയിലൂടെയാണ് ഉദ്യോഗസ്ഥ സംഘം സർവേ നടപടികളുമായി മുന്നോട്ടുപോയത്. കുരുക്ക് കാരണം ദേശീയപാത മുറിച്ചു കടക്കാൻ കാൽനട യാത്രക്കാരും പ്രയാസപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന വനിത സിവിൽ പൊലീസുകാർ ഉൾപ്പെടെ ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.