ചിലങ്കയണിഞ്ഞ് ആയുർവേദ നഗരം; കോട്ടക്കൽ പൂരത്തിന് തുടക്കം

കോട്ടക്കൽ: ആയുർവേദ നഗരം ചൊവ്വാഴ്ച കാൽച്ചിലങ്കയണിഞ്ഞു. ഏഴ് രാപകലുകളിലായി 'കോട്ടക്കൽ പൂരം' എന്നറിയപ്പെടുന്ന ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവത്തിന് വർണാഭമായ തുടക്കം. ആദ്യദിവസം ചാക്യാർകൂത്ത്, ഓട്ടന്തുള്ളൽ, പാഠകം, മേളം, തായമ്പക എന്നീ ക്ഷേത്രകലകളാണ് അരങ്ങേറിയത്. തുടർന്ന്, ഉച്ചക്ക് ധന്വന്തരി മൂർത്തിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെ ഗജവീരൻമാർ അണിനിരന്ന എഴുന്നള്ളിപ്പ് ആവേശമായി. വൈകീട്ട് 6.45ന് ഗുരുവായൂർ മുരളിയുടെ നാഗസ്വരകച്ചേരിയും അരങ്ങേറി. ബുധനാഴ്ച വൈകീട്ട് 6.45ന് കലാക്ഷേത്ര വിനീതയുടെ ഭരതനാട്യം, 10.30ന് കല്യാണസൗഗന്ധികം, കീചകവധം കഥകളി, വ്യാഴാഴ്ച രാത്രി ഒമ്പതിന് കിർമീരവധം, ബാലിവധം കഥകളി, വെള്ളിയാഴ്ച 6.45ന് ആതിര ഗിരിധര‍​െൻറ കഥക് നൃത്തം, 11.30ന് ബകവധം കഥകളി, ശനിയാഴ്ച വൈകീട്ട് 6.45ന് എ.കെ. രഘുനാഥ‍​െൻറ പുല്ലാങ്കുഴൽ കച്ചേരി, ഒമ്പതിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക, 10.30ന് ഉത്തര സ്വയംവരം കഥകളി, ഞായറാഴ്ച വൈകീട്ട് വിനീത ശ്രീനന്ദ‍​െൻറ മോഹിനിയാട്ടം, 10.30ന് നളചരിതം നാലാം ദിവസം കഥകളി, അവസാന ദിവസം അഭിഷേക രഘുറാമി​െൻറ സംഗീതകച്ചേരി എന്നിവയോടെ സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.