താക്കോൽ ദാനവും പൊതുസമ്മേളനവും ഇന്ന്​

മലപ്പുറം: സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ അസുഖം ബാധിച്ച് മരിച്ച പൂക്കിപ്പറമ്പ് സ്വദേശി മുനീറി​െൻറ കുടുംബത്തിനായി ജിദ്ദ നവോദയ മദീന ഏരിയ കമ്മിറ്റി നിർമിച്ച വീടി​െൻറ താക്കോൽ ദാനവും പൊതുസമ്മേളനവും ബുധനാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താക്കോൽ കൈമാറും. നവോദയയുടെ കുടുംബസുരക്ഷ ഫണ്ട് മുനീറി​െൻറ മക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.വാർത്തസമ്മേളനത്തിൽ സി.പി.എം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ശ്രീധരൻ, േകരള പ്രവാസിസംഘം കോട്ടക്കൽ ഏരിയ കമ്മിറ്റി ജോയൻറ് സെക്രട്ടറി മച്ചിങ്ങൽ അബ്ദുൽ റഹ്മാൻ, ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗം അബ്ദുറഹ്മാൻ വണ്ടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.