നിർത്തിയിട്ട ഓട്ടോക്കുള്ളിൽ തേനീച്ചകൾ കൂടുകൂട്ടി​

പുലാമന്തോൾ: ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോക്കുള്ളിൽ തേനീച്ചകൾ കൂടുകൂട്ടി. പുലാമന്തോളിൽ സർവിസ് നടത്തുന്ന ചെമ്മല സ്വദേശി പാറമ്മൽ അബ്ദുൽ റഊഫി​െൻറ ഓട്ടോക്കകത്താണ് തേനീച്ചകൾ കൂടുകൂട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഒാേട്ടാ സ്റ്റാൻഡിൽ നിർത്തി അരമണിക്കൂർ കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ഓട്ടോറിക്ഷയുടെ മുൻവശത്ത് വലതുഭാഗത്തായി തേനീച്ച കൂടുകൂട്ടിയത് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയും ഇതേ സ്ഥലത്ത് ഓട്ടോക്കുള്ളിൽ തേനീച്ചകൾ കൂടുകൂട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.