​േറാഡ്​ വികസനം: സൗജന്യമായി ​സ്​ഥലം നൽകി പാറൽ നിവാസികളുടെ മാതൃക

പെരിന്തൽമണ്ണ: രണ്ട് കിലോമീറ്റർ വരുന്ന റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം നൽകിയും കെട്ടിടം പൊളിച്ചും പാറൽ നിവാസികളുടെ മാതൃക. ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ-കിഴക്കേമണലായ റോഡ് പ്രവൃത്തി ഒന്നാംഘട്ട വികസനത്തിനാണ് അരമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ വീതിയിൽ പാറൽ നിവാസികൾ ഭൂമി വിട്ടുനൽകിയത്. ആലിപ്പറമ്പ് പഞ്ചായത്തിലെ 16, 17 വാർഡുകളിലൂടെയാണ് റോഡ് കടന്നുേപാകുന്നത്. നേരത്തെയിത് പഞ്ചായത്ത് റോഡായിരുന്നു. പലയിടത്തും നാല് മുതൽ ആറ് മീറ്റർ വരെയായിരുന്നു വീതി. എട്ട് മീറ്റർ വീതിയിൽ റോഡ് വികസനത്തിന് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കാൻ റോഡി​െൻറ ഇരുഭാഗത്തുമുള്ള ഗുണേഭോക്താക്കൾ ഭൂമി വിട്ടുനൽകണമെന്ന അഭ്യർഥന നാട്ടുകാർ അംഗീകരിക്കുകയായിരുന്നു. റോഡിനിരുവശങ്ങളിലും താമസിക്കുന്നവർ സ്ഥലം വിട്ടുനൽകിയതിനാലാണ് വികസന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത്. റോഡ് വീതികൂട്ടാൻ ത​െൻറ വാടക കെട്ടിടത്തി​െൻറ ഒരുഭാഗം പൊളിച്ചുമാറ്റി പാറക്കളത്തിൽ ഹംസു ഹാജിയും മാതൃകയായി. ജില്ല പഞ്ചായത്ത് 40 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ആറുലക്ഷം, എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചത്. ഒന്നാംഘട്ടം എന്ന നിലയിൽ പാറൽ-പെരുവക്കടവ് വരെയാണ് പ്രവൃത്തി പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിൽ കിഴക്കേമണലായ വരെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് എം.എൽ.എ ഫണ്ടിന് പുറമെ എം.പി ഫണ്ടിൽനിന്നും അഞ്ചുലക്ഷവും പതിനെട്ടാം വാർഡ് ഫണ്ടിൽനിന്ന് നാല് ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.