സൗമ്യഭാവം, അബ്​ദുൽ ജബ്ബാർ ശിഹാബ്​ തങ്ങൾ

മലപ്പുറം: വിനയത്തി​െൻറ നിറകുടമായിരുന്നു ചൊവ്വാഴ്ച മലപ്പുറം പട്ടർകടവിൽ നിര്യാതനായ പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ. ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ വേറിട്ടുനിർത്തി. സംസ്ഥാന ജംഇയ്യതുൽ ഉലമയുടെയും വിവിധ മതസ്ഥാപനങ്ങളുടെയും അമരത്ത് തുടരാൻ അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങളെ പ്രാപ്തമാക്കിയത് ഇൗ സ്വഭാവ മഹിമയാണ്. മരിക്കുന്നതുവരെയും പ്രസ്ഥാനം ഏൽപ്പിച്ച ചുമതലകളിൽ അദ്ദേഹം വ്യാപൃതനായി. സംസ്ഥാനക്ക് ആത്മീയ നേതൃത്വം നൽകിയ ജബ്ബാർ ശിഹാബ് തങ്ങൾ സംഘടനയുടെ നയനിലപാടുകൾ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിരുന്നു. വിശാല മനസ്സിനുടമയായ അദ്ദേഹം പതിറ്റാണ്ടുകളളോളം സംസ്ഥാനയുടെ നേതൃനിരയിൽ സജീവമായി. െഎക്യം വേണമെന്ന കാഴ്ചപ്പാട് അദ്ദേഹം എല്ലായിപ്പോഴും മുന്നോട്ടുെവച്ചിരുന്നു. ഇതര മുസ്ലിം സംഘടനകളുടെ നേതാക്കൾക്കിടയിലും ആദരിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ടോളം സുന്നി യുവജന ഫെഡറേഷ​െൻറ അമരക്കാരനായി നിറഞ്ഞുനിന്ന അദ്ദേഹം പ്രശ്നങ്ങളെ അവധാനതയോടെ നേരിടാനും പരിഹരിക്കാനുമുള്ള അനിതര സാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന വിദ്യാഭ്യാസ ബോർഡി​െൻറ പ്രവർത്തനങ്ങളിലും തങ്ങളുടെ ധിഷണപരമായ നേതൃത്വം ഉണ്ടായിരുന്നു. വണ്ടൂർ കെ.കെ. സദഖത്തുല്ല മുസ്ലിയാരുടെ ശിഷ്യനായ ജബ്ബാർ ശിഹാബ് തങ്ങൾ വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളജിൽനിന്നാണ് വഹബി ബിരുദമെടുത്തത്. 40 വർഷത്തോളമായി തലപ്പാറ വലിയപ്പറമ്പ് ഖഹാനിയ്യ ജുമാമസ്ജിദ് ഖാദിയും മുദരിസ്സുമായി സേവനം ചെയ്തുപോന്ന അദ്ദേഹത്തിന് സംസ്ഥാനത്തുടനീളം നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്. ജീവിതത്തി​െൻറ നല്ലൊരു പങ്കും പ്രവർത്തിച്ച വലിയപ്പറമ്പ് ജുമാമസ്ജിദി​െൻറ ഖബർസഥാനിലാണ് തങ്ങൾക്ക് അന്ത്യവിശ്രമസ്ഥാനമൊരുക്കുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.