കാറുകൾ കൂട്ടിയിടിച്ച്​ വീട്ടമ്മക്ക്​ പരിക്ക്​

ഒറ്റപ്പാലം: നിയന്ത്രണംവിട്ട കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാരിയായ വീട്ടമ്മക്ക് പരിക്ക്. ചുനങ്ങാട് സ്വദേശിനി പത്മാവതിക്കാണ് (48) പരിക്കേറ്റത്. ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതോടെ ഒറ്റപ്പാലത്തിനടുത്ത് കാഞ്ഞിരക്കടവിലാണ് അപകടം. ഇരുകാറുകളും ഭാഗികമായി തകർന്നു. മറ്റു യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.