യൂനിറ്റ് സമ്മേളനം

തച്ചനാട്ടുകര: തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും സ്വതന്ത്ര തൊഴിലാളി യൂനിയൻ കൊമ്പം യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. ആലിയമു അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കെ.പി. ഉമ്മർ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്, അക്കര മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: പി. ആലിയമു (പ്രസി.), ടി. അബ്ബാസ്, വി.പി. രാജൻ, കെ. കുഞ്ഞീൻ (വൈസ് പ്രസി.), ടി. മുഹമ്മദ്കുട്ടി (സെക്ര.), വി.പി. ജയൻ, എ. കൃഷ്ണരാജൻ, വി.പി. ഉസ്മാൻ (ജോ. സെക്ര.), കെ. വീരാൻകുട്ടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.