നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി

ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി റോഡ് ജങ്ഷനടുത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മുടപ്പല്ലൂരിൽനിന്ന് പഴമ്പാലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഭാസ്കരൻ എന്നയാളുടെ കടയിലേക്കാണ് ഇടിച്ചുകയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.