ട്രാക്ക് മാറ്റൽ: ട്രെയിനുകൾക്ക് നിയന്ത്രണം

പാലക്കാട്: പാലക്കാട് റെയിൽേവ ഡിവിഷന് കീഴിലെ ഷൊർണൂർ യാർഡിലും മാഹി യാർഡിലും ട്രാക്ക് മാറ്റൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂരിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോയമ്പത്തൂർ-മംഗലാപുരം ഇൻറർസിറ്റി എക്സ്പ്രസ് (22610) ബുധനാഴ്ച മാന്നന്നൂർ സ്റ്റേഷനിൽ ഒരു മണിക്കൂർ പിടിച്ചിടും. മാഹി സ്റ്റേഷനിൽ ട്രാക്ക് മാറ്റൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606) ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒന്നര മണിക്കൂർ വൈകി മാത്രമേ നാഗർകോവിലിൽനിന്ന് സർവിസ് ആരംഭിക്കൂവെന്ന് റെയിൽേവ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.