ഫോ​േട്ടാഗ്രഫിയിൽ സത്യസന്ധത പ്രധാനം ^വേണു

ഫോേട്ടാഗ്രഫിയിൽ സത്യസന്ധത പ്രധാനം -വേണു കോഴിക്കോട്: ഫോേട്ടാഗ്രഫിയിൽ സത്യസന്ധത പ്രധാനമാണെന്ന് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണു. റസാഖ് കോട്ടക്കൽ ഫൗണ്ടേഷ​െൻറ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരുപയോഗം െചയ്യാനും തെറ്റിദ്ധരിപ്പിക്കാനും ഏറെ സാധ്യതയുള്ള സാഹചര്യത്തിലും ചില പടങ്ങൾ മായാതെ നിൽക്കുന്നത് അതി​െൻറ സത്യാവസ്ഥകൊണ്ടാണ്. സാേങ്കതിക വളർച്ച ഫോേട്ടാഗ്രാഫറെ സഹായിക്കുമെങ്കിൽ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ, സാേങ്കതികത്തികവി​െൻറ മാറ്റത്തിനിടയിലും ൈനതികത വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യസന്ധത മുൻകൂട്ടി നിർണയിക്കപ്പെടുന്ന പുതിയ സാഹചര്യത്തിൽ ഫോേട്ടായുടെ വിശ്വാസ്യത പരമപ്രധാനമാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു. ഇറാഖ് യുദ്ധ സാഹചര്യം സൃഷ്ടിക്കുന്നതിൽ കൃത്രിമ ചിത്രങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നവമാധ്യമങ്ങളുടെ കാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ പ്രയാസം നേരിടുേമ്പാൾ ഫോേട്ടാഗ്രാഫറുടെ ഉത്തരവാദിത്തം വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉമർ തറമേൽ മോഡറേറ്ററായിരുന്നു. സുനിൽ ഇൻെഫ്രയിം, മാങ്ങാട് രത്നാകരൻ, വി.വി.എ. ശുകൂർ, അജയ്, മധുരാജ്, യാസർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. എം.എസ്. സജി സ്വാഗതവും ഇബ്രാഹിം കോട്ടക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.