സംരക്ഷണമില്ല; കുളങ്ങള്‍ മണ്ണടിയുന്നു

വേങ്ങര: ലക്ഷങ്ങള്‍ ചെലവഴിച്ച് നന്നാക്കിയെടുത്ത കുളങ്ങള്‍ അറ്റകുറ്റപ്പണി നടത്താതെയും മണ്ണ് വാരാതെയും നശിക്കുന്നു. വേനല്‍ കനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും കുളങ്ങൾ നവീകരിക്കാനും അറ്റകുറ്റപ്പണി നടത്താനും അധികൃതർ തയാറാവുന്നില്ല. ഗ്രാമ പഞ്ചായത്തിനുകീഴില്‍ കുളങ്ങളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ ഫണ്ട് വകയിരുത്താമെന്നിരിക്കെ ഇത്തരം കുളങ്ങള്‍ സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ താൽപര്യമെടുക്കാത്തതെന്തെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വേങ്ങര ഗ്രാമ പഞ്ചായത്തില്‍ വൈസ് പ്രസിഡൻറി​െൻറ വാര്‍ഡില്‍ പോലും കുളങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.