രാജേഷ് വധം: മുഖ്യപ്രതികളിലൊരാൾ അറസ്​റ്റിൽ

കിളിമാനൂർ: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ മടവൂർ രാജേഷിനെ റെക്കോഡിങ് സ്റ്റുഡിയോക്കുള്ളിലിട്ട് വെട്ടിക്കൊന്ന കേസിൽ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ. കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്ഫടികം സ്വാതി എന്ന സ്വാതി സന്തോഷ് (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സാത്താൻ അപ്പുണ്ണിയെയും അലിഭായിയെയും കൂട്ടിക്കൊണ്ടുവന്നതും രാജേഷി​െൻറ സ്റ്റുഡിയോയും മറ്റും കണ്ട് മനസ്സിലാക്കി പ്രതികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കിയതും സ്വാതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലക്ക് ഉപയോഗിച്ച വാൾ പ്രതികൾക്ക് വാങ്ങിക്കൊടുത്തതും അവരെ സംഭവസ്ഥലത്തുനിന്ന് ബംഗളൂരുവിൽ എത്തിച്ചതും അവിടെനിന്ന് അടൂരിൽ കാർ എത്തിച്ചതും സ്വാതിയാണ്. ഇതോടെ അറസ്റ്റ് മൂന്നായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.