മക്കിമലയിലെ അനധികൃത നിർമാണം: കലക്ടർ റിപ്പോർട്ട് തേടി

കൽപറ്റ: മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപെടുന്ന മക്കിമലയിലെ അനധികൃത നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. പട്ടയവ്യവസ്ഥകൾ ലംഘിച്ച് പ്രദേശത്ത് നാലു റിസോർട്ടുകൾ പ്രവർത്തിക്കുന്നതായും മൂന്നു റിസോർട്ട് കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായുമുള്ള വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ എസ്. സുഹാസ് മാനന്തവാടി തഹസിൽദാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സർക്കാർ ഭൂമി പതിച്ചു നൽകിയ മക്കിമലയിൽ ഈ റിസോർട്ടുകൾ നിർമിക്കുന്നത് മാനദണ്ഡ പ്രകാരമാണോയെന്ന് വ്യക്തമാക്കാനും ഭൂമിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ലഭ്യമാക്കാനും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.