ബംഗളങ്ങാട് പാടത്ത് തണ്ണിമത്തന്‍ വിളവെടുപ്പ്

വേങ്ങര: ജൈവരീതിയില്‍ ചെയ്ത തണ്ണിമത്തൻ, ചുരങ്ങ, മത്തന്‍ കൃഷിക്ക് നൂറുമേനി വിളവെടുപ്പ്. കണ്ണമംഗലം പഞ്ചായത്ത് 18ാം വാര്‍ഡില്‍ യുവാക്കളുടെ കൂട്ടായ്മ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് ആഘോഷമായി നടന്നത്. അഞ്ചേക്കറോളം വയലില്‍ രാസവളങ്ങളോ, രാസ കീടനാശിനികളോ ഉപയോഗിക്കാതെ വിളവെടുത്ത തണ്ണിമത്തനും ചുരങ്ങയും പകുതിയിലധികം വയലിൽതന്നെ വിറ്റഴിഞ്ഞതായി കര്‍ഷകര്‍ പറഞ്ഞു. എ.ആര്‍ നഗറിലെ അവനി യുവജന കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു കൃഷി. എ.ആര്‍ നഗറില്‍ ഏക്കര്‍കണക്കിന് സ്ഥലത്ത് പയര്‍, ചീര തുടങ്ങിയ പച്ചക്കറികള്‍ വന്‍തോതില്‍ കൂട്ടായ്മ കൃഷിചെയ്യുന്നുണ്ട്. കൃഷി ഓഫിസര്‍മാരുടെ നിര്‍ലോഭമായ സഹകരണവുമുണ്ടെന്ന് യുവ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വിളവെടുപ്പിന് അവനി കർഷക ഗ്രൂപ് സെക്രട്ടറി ടി. മുജീബ്, പ്രസിഡൻറ് മുഹമ്മദ് പക്തിയാർ, വി.ടി. മുഹമ്മദ് ഇക്ബാൽ, സി.പി. സത്യപാലൻ, പി. ബാലസുബ്രഹ്മണ്യൻ, പി.സി. ഫൈസൽ, പി.കെ. മുനീർ, കെ.എം. നിസാർ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.