അധ്യാപക സംഘടനകളുടെ പേരിൽ കത്ത് നൽകി സ്കൂളിൽ രാഷ്​ട്രീയ പാർട്ടികളുടെ പരിപാടി

തിരൂർ: അധ്യാപക സംഘടനകളുടെ പേരിൽ കത്ത് നൽകി സ്കൂളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടി നടത്തി. തിരൂർ ജി.എം.യു.പി സ്കൂളിലാണ് വിദ്യാഭ്യാസ വകുപ്പി​െൻറ മാർഗനിർദേശം മറികടന്ന് രാഷ്ട്രീയ പാർട്ടികൾ യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ലീഗ് മുനിസിപ്പൽ കമ്മിറ്റിയും യൂത്ത് കോൺഗ്രസും സ്കൂളിൽ പരിപാടി നടത്തി. സ്കൂൾ അധികൃതരുടെ ഒത്താശയോടെയാണ് സംഭവമെന്ന് സൂചന. ലീഗ് മുനിസിപ്പൽ കമ്മിറ്റിയും യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമ​െൻറ് നിയോജക മണ്ഡലം കമ്മിറ്റിയുമാണ് പരിപാടി സംഘടിപ്പിച്ചത്. ലീഗ്, മുൻ നഗരസഭ ചെയർമാൻ കെ. അബൂബക്കർ അനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാമായിരുന്നു ഉദ്ഘാടകൻ. പാർലമ​െൻറ് യൂത്ത് കോൺഗ്രസ് സമ്പൂർണ സമ്മേളന സ്വാഗതസംഘം രൂപവത്കരണത്തിനാണ് യൂത്ത് കോൺഗ്രസ് സ്കൂൾ വേദിയാക്കിയത്. മുൻമന്ത്രി ആര്യാടൻ മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. രണ്ട് പരിപാടികൾക്കും അധ്യാപക സംഘടനകളുടെ പേരിൽ അപേക്ഷ നൽകിയതിനാലാണ് അനുമതി നൽകിയതെന്ന് പ്രധാനാധ്യാപകൻ അനിൽ മാധ്യമത്തോട് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളാണ് സംഘാടകരെന്ന് കത്തിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും അക്കാര്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനാധ്യാപകന് അപേക്ഷ നൽകി അനുമതി തേടണമെന്നതാണ് വേദി ലഭിക്കാനുള്ള നടപടിക്രമം. 50 രൂപയുടെ െചലാനും അടക്കണം. കസേരയും ശബ്ദ സംവിധാനങ്ങളും സംഘാടകർ ഒരുക്കണമെങ്കിലും 100 രൂപ പോലും ചെലവില്ലാതെ നഗരമധ്യത്തിൽ വേദി ലഭിക്കുന്നുവെന്നതാണ് നേട്ടം. നേരത്തെ റിങ് റോഡ് ജങ്ഷനിലും ബസ്സ്റ്റാൻഡ് പരിസരത്തുമാണ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ നടന്നിരുന്നത്. റിങ് റോഡിലെ സ്വകാര്യ ഭൂമി പാർക്കിങ് കേന്ദ്രമാവുകയും ബസ്സ്റ്റാൻഡിൽ നഗരസഭ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ വേദിക്ക് ഇടമില്ലാതായി. അതോടെയാണ് അധ്യാപക സംഘടനകളുടെ പേരിൽ അപേക്ഷ നൽകി പരിപാടി നടത്തുന്ന 'തട്ടിപ്പിന്' ലീഗും യൂത്ത് കോൺഗ്രസും തുനിഞ്ഞത്. വിദ്യാഭ്യാസ ഇതര ആവശ്യങ്ങൾക്ക് സ്കൂളുകൾ അനുവദിക്കരുതെന്ന് സർക്കാറി​െൻറ കർശന നിർദേശമുണ്ട്. ഇത് മറികടക്കുന്നതിനാണ് അധ്യാപക സംഘടനകളുടെ പേരിലുള്ള അപേക്ഷ. രണ്ട് പരിപാടികളും സംഘടിപ്പിച്ചത് രാഷ്ട്രീയ പാർട്ടികളായിട്ടും സ്കൂൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുെവന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.