കണ്ണൂർ മെഡിക്കൽ കോളജിനെതിരെ പരാതിയ​ുമായി വിദ്യാർഥികൾ രാജേന്ദ്രബാബു കമ്മിറ്റിയിൽ

തിരുവനന്തപുരം: മെറിറ്റ് അട്ടിമറിച്ച പ്രവേശനം സാധൂകരിക്കാൻ സർക്കാർ നിയമനിർമാണം നടത്തിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വിദ്യാർഥികൾ പ്രവേശന മേൽനോട്ടസമിതിയിൽ. തിങ്കളാഴ്ച നടന്ന തെളിവെടുപ്പിൽനിന്ന് കോളജ് അധികൃതർ വിട്ടുനിന്നതോടെ നിരാശരായി വിദ്യാർഥികൾ മടങ്ങുകയും ചെയ്തു. 2016-17 വർഷം പ്രവേശനം നേടിയ വിദ്യാർഥികളിൽ ഒരു വിഭാഗമാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് പരാതി നൽകിയിരുന്നത്. എൻ.ആർ.െഎ േക്വാട്ടയിൽ പ്രവേശനം നേടിയവരിൽനിന്ന് വൻ തുക അമിതമായി വാങ്ങിയെന്നായിരുന്നു ചില വിദ്യാർഥികളുടെ പരാതി. 2016-17 വർഷത്തെ പ്രവേശനം റദ്ദാക്കിയതോടെ 13 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചിരുന്നു. ഇൗ വിദ്യാർഥികളും ഫീസും രേഖകളും തിരികെ ആവശ്യപ്പെട്ട് രാജേന്ദ്രബാബു കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇവർക്ക് നേരത്തെ കമ്മിറ്റി ഇടപെട്ട് ഭാഗികമായി ഫീസ് തിരികെ വാങ്ങിനൽകിയിരുന്നു. അവശേഷിക്കുന്ന തുക തിരികെ നൽകുന്നത് സംബന്ധിച്ചാണ് കോളജ് മാനേജ്മ​െൻറിനെ കമ്മിറ്റി വിളിപ്പിച്ചത്. ഒാരോ വിദ്യാർഥിക്കും ഏഴ് ലക്ഷത്തോളം രൂപ നൽകാൻ ബാക്കിയുണ്ട്. എന്നാൽ, കോളജിൽ സമരം നടക്കുന്ന സാഹചര്യത്തിൽ 15 ദിവസത്തെ സാവകാശം വേണമെന്നാണ് കോളജ് അധികൃതർ കമ്മിറ്റിയെ അറിയിച്ചത്. എന്നാൽ, േകാളജ് അധികൃതർ ബോധപൂർവം വിട്ടുനിന്നതാണെന്ന നിലപാടിലാണ് വിദ്യാർഥികൾ. അനധികൃതമായി ഫീസ് വാങ്ങി നടത്തിയ പ്രവേശനം ക്രമപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ നിയമനിർമാണം നടത്തിയതും സുപ്രീംകോടതി സ്റ്റേ ചെയ്തതും. തുടർന്ന്, നിയമസഭ പാസാക്കിയ ബിൽ ഗവർണർ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.