കലക്ടറെ കാണാൻ കുട്ടികളെത്തി

മലപ്പുറം: ഭാരത് ഭവ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ സാംസ്കാരിക കേന്ദ്രങ്ങളെ അഭിമുഖീകരിച്ചുള്ള പഠനയാത്രയുടെ ഭാഗമായി വിദ്യാർഥികൾ ജില്ല കലക്ടർ അമിത് മീണയെ കാണാനെത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ആറുവീതം കുട്ടികളാണ് സംഘത്തിലുള്ളത്. സംസ്ഥാനത്തെ ഓരോ ദേശത്തി​െൻറയും സാംസ്കാരിക പാരമ്പര്യം, കലാരൂപങ്ങൾ, ആചാരങ്ങൾ എന്നിവ നേരിട്ടറിയാനാണ് യാത്ര. ഭാരത് ഭവൻ േപ്രാഗ്രാം കോഒാഡിനേറ്റർ രാജേഷ്, രമേഷ്, യൂസുഫ്, അഞ്ജലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.