വിദ്യാർഥിനികൾക്ക്​ നേരെ ലൈംഗിക അതിക്രമം: ഓട്ടോ ഡ്രൈവർ അറസ്​റ്റിൽ

തിരൂർ: വിദ്യാർഥിനികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. ബി.പി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തിൽ സുനിലിനെയാണ് (50) തിരൂർ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് വിദ്യാർഥിനികൾ ഇയാൾക്കെതിരെ മൊഴിനൽകി. സുനിൽ ആർ.എസ്.എസ് പ്രവർത്തകനാണ്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.