പള്ളിക്കുത്തിൽ കരുണാലയ സേവനകേന്ദ്രം തുറന്നു

ചുങ്കത്തറ: ചീരക്കുഴി ഇസ്ലാമിക് സർവിസ് ട്രസ്റ്റി‍​െൻറ കരുണാലയ സേവനകേന്ദ്രം പള്ളിക്കുത്ത് വെള്ളംപുതുവയിൽ യാഥാർഥ്യമായി. ദുരിതമനുഭവിക്കുന്ന രോഗികൾക്ക് മരുന്ന്, വാട്ടർ ബെഡ്, വീൽചെയർ, ഓക്സിജൻ സിലിണ്ടർ, നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം തുടങ്ങി ഒട്ടേറെ സേവനങ്ങൾ കരുണാലയംവഴി ലഭ്യമാക്കും. കരുണാലയം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പീപ്പ്ൾ ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ അധ‍്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ചുങ്കത്തറ ഏരിയ പ്രസിഡൻറ് ഹംസ നാരോക്കാവ്, വത്സമ്മ സെബാസ്റ്റ്യൻ, മിനി അനിൽകുമാർ, സുധീർ പുന്നപ്പാല, ഷൗക്കത്ത് കോഴിക്കോടൻ, ജോൺ മാത്യു, കരുണാലയം കൺവീനർ സി. സൈതലവി മൗലവി എന്നിവർ സംസാരിച്ചു. കരുണാലയം പ്രവർത്തിക്കുന്ന 10 സ​െൻറ് ഭൂമി സൗജന‍്യമായി നൽകിയ പുതിയചിറക്കൽ ഹസൻ ഹാജി, ട്രസ്റ്റ് സ്ഥാപക ചെയർമാൻ ചെമ്മല കുഞ്ഞിമുഹദ് ഹാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫാത്തിമ തൻഹ പ്രാർഥനയും സി. ഉസ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർക്ക് സൗജന്യ മരുന്നുകൾ നൽകി. പടം:5- കരുണാലയം പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.