വനം വകുപ്പ് പുറത്തിറക്കിയ ഐ.ഡി കാർഡിൽ റീ എക്കൗക്ക് അംഗീകാരം

തിരുനാവായ: സംസ്ഥാന വനം വകുപ്പ് പക്ഷികളെ നിരീക്ഷിക്കാനും സർവേ നടത്താനുമായി ആധികാരികമായി പുറത്തിറക്കിയ ഐ.ഡി കാർഡിൽ റീ എക്കൗക്ക് അംഗീകാരം. ഈ കാർഡിൽ പക്ഷി നിരീക്ഷണ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ലോകത്തെ എട്ട് സംഘടനകളുടെ എംബ്ലം സർക്കാർ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചതിൽ തിരുനാവായയിലെ പരിസ്ഥിതി സംഘടനയായ റീ എക്കൗയുടെ എംബ്ലവും ഉൾപ്പെടുത്തി. ഇതിനു പുറമെ റീ എക്കൗയുടെ പ്രതിനിധിയായ എം. സാദിഖിനെ ഔദ്യോഗിക പക്ഷിനിരീക്ഷകനായി തെരഞ്ഞെടുത്തിട്ടുമുണ്ട്. ഈ അംഗീകാരത്തിന് സംഘടന സർക്കാറിനെയും വനംവകുപ്പിനെയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.