സംസ്​കാരം എന്ന വാക്ക്​ അസ്വസ്​ഥതയുളവാക്കുന്ന പദമായി മാറി ^കെ.പി. മോഹനൻ

സംസ്കാരം എന്ന വാക്ക് അസ്വസ്ഥതയുളവാക്കുന്ന പദമായി മാറി -കെ.പി. മോഹനൻ പെരിന്തൽമണ്ണ: സംസ്കാരം എന്ന വാക്കിനോട് അടുക്കുേമ്പാൾ ഏറ്റവും വലിയ അസ്വസ്ഥതയുളവാക്കുന്ന പദമായി മാറിയെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ. ടി.സി. വാസുദേവ​െൻറ ജീവചരിത്രം 'ഒാർമപൂക്കൾ' പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒാരോ ആത്മകഥകളും അതാത് കാലത്തെ സാമൂഹിക ചിത്രീകരണം നടത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.സി. വാസുദേവ​െൻറ ഭാര്യ ശാന്ത പുസ്തകം ഏറ്റുവാങ്ങി. അനുസ്മരണ ചടങ്ങ് പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ അധ്യക്ഷത വഹിച്ചു. സി. വാസുദേവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.സി. ഭാസ്കരൻ, വി.പി. വാസുദേവൻ, ടി. ഉസൻകുട്ടി, കെ.പി. നാരായണൻ, എസ്. മധുസൂദനൻ, എൻ. വാസുദേവൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.