പെരിന്തൽമണ്ണ സബ്​ജയിൽ പ്രവേശന കവാടം നവീകരിച്ചു

പെരിന്തൽമണ്ണ: സബ് ജയിലി​െൻറ മുഖ്യ പ്രവേശന കവാടം നവീകരിച്ചു. പുതിയ ഗേറ്റും മതിലും സ്ഥാപിച്ചു. നേരേത്ത ജയിൽ കവാടത്തിൽതന്നെ റവന്യൂ, പൊലീസ് വകുപ്പ് പിടികൂടുന്ന തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ടതിനാൽ കാടുമൂടി കിടക്കുകയായിരുന്നു. ജയിൽ സൂപ്രണ്ട് എ. മുഹമ്മദാലി മുൻകൈയെടുത്താണ് മുഖം മിനുക്കൽ നടപടികൾ ആരംഭിച്ചത്. ഇതിനായി ജയിലിന് മുന്നിലുള്ള റവന്യു വകുപ്പി​െൻറ ഏട്ടര സ​െൻറ് നവംബറിൽ ജയിൽ വകുപ്പ് ഏറ്റെടുത്തിരുന്നു. ജയിൽ വികസന ഫണ്ടിൽനിന്ന് അനുവദിച്ച നാല് ലക്ഷം ചെലവഴിച്ച് പ്രവേശന കവാടവും മതിലും നിർമിക്കുകയായിരുന്നു. പ്രധാന ഗേറ്റിന് മുന്നിലായി പൊലീസ് സ്റ്റേഷനോടും സബ്ട്രഷറി ഓഫിസിനോടും ചേർന്നാണ് ഇവ സ്ഥാപിച്ചത്. ജയിൽവാസികളെ കാണാനെത്തുന്നവർക്ക് വിശ്രമ മുറിയും കുടിവെള്ള സൗകര്യവും കൂടി ഒരുക്കാനുള്ള തയറെടുപ്പിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.