പൊതുവിദ്യാഭ്യാസ സംരക്ഷണം നാടിെൻറ കർത്തവ്യം ^സ്പീക്കർ

പൊതുവിദ്യാഭ്യാസ സംരക്ഷണം നാടി​െൻറ കർത്തവ്യം -സ്പീക്കർ അരീക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണം നാടി​െൻറ കർത്തവ്യമാണെന്നും വിദ്യാലയങ്ങൾ നന്മയുടെ കേന്ദ്രങ്ങളാകണമെന്നും നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കീഴുപറമ്പ് കല്ലിങ്ങൽ എ.എം.എൽ.പി സ്കൂൾ 101ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചോല കുഞ്ഞാലൻകുട്ടി സ്മാരക സ്കൂൾ കവാടം സ്പീക്കർ ചടങ്ങിൽ സമർപ്പിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി മുതിർന്ന പൂർവ വിദ്യാർഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി. അയ്യപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.പി. കൃഷ്ണൻ, സുധ രാജൻ, ജസ്ന മുഹമ്മദ്, എ.ഇ.ഒ ഇസ്മയിൽ ശരീഫ്, ബി.പി.ഒ ബാബു, സ്വാഗതസംഘം ചെയർമാൻ സി.പി.എം റഫീഖ്, പി.ടി.എ പ്രസിഡൻറ് കെ. അലി, കെ.സി. അബ്ദു, കെ.പി. ബീരാൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.